രാഹുൽ ഗാന്ധി സോഫയിലിരിക്കുന്ന 'വി.ഐ.പി കർഷകൻ' -സ്​മൃതി ഇറാനി

ന്യൂഡൽഹി: പഞ്ചാബിലെ കർഷകറാലിക്കിടെ ട്രാക്​ടറലിരിക്കുന്ന രാഹുൽഗാന്ധിയെ പരിഹസിച്ച്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. രാഹുൽ ഗാന്ധി സോഫയിലിരിക്കുന്ന വി.​ഐ.പി കർഷകനാണെന്നായിരുന്നു​ സ്​മൃതി ഇറാനിയുടെ പരിഹാസം.ഗുജറാത്ത്​ ബി.ജെ.പി ആസ്ഥാനത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവേയായിരുന്നു ​മന്ത്രിയുടെ പ്രതികരണം.

രാഹുലിനെപ്പോലെയുള്ള വി.ഐ.പി കർഷകന്​ ഇടനിലക്കാരെ ഒഴിവാക്കുന്ന കാർഷിക നിയമത്തോട് ഒരിക്കലും​ യോജിക്കാനാകില്ല. കോൺ​ഗ്രസ്​ അധികാരത്തിലെത്തിയാൽ ​കാർഷിക ബില്ലുകൾ റദ്ദാക്കുമെന്ന രാഹുലി​െൻറ പ്രസ്​താവനക്കെതിരെയും സ്​മൃതി ഇറാനി രൂക്ഷ വിമർശനമുയർത്തി. അധികാരത്തിലേറാമെന്ന സ്വപ്​നം ഒരിക്കലും നടക്കാൻ പോകുന്നില്ല, പാർലമെൻറി​െൻറ പാരമ്പര്യങ്ങൾ അനുസരിക്കാത്ത നേതാവാണ്​ രാഹുൽ . കാർഷികോൽപ്പന്നങ്ങൾ എവിടെയും വിൽക്കാമെന്ന നിയമത്തെ കോൺഗ്രസ്​ എന്തിനാണ്​ എതിർ​ക്കുന്നതെന്ന്​ കർഷകർക്കിനിയും മനസ്സിലായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കർഷക യാത്രക്ക്​ നേതൃത്വം നൽകിയ രാഹുൽഗാന്ധിയും പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ട്രാക്​ടറിൽ ഇരിക്കുന്ന ചിത്രത്തെ​ സംഘ്​പരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ്​ മന്ത്രിയുടെ ​പ്രതികരണവും. 2014ൽ അമേത്തിയിൽ രാഹുൽഗാന്ധിയോട്​ 1,07,923 വോട്ടിന്​ തോറ്റ സ്​മൃതി ഇറാനി 2019ൽ 55,120 വോട്ടിന്​ രാഹുലിനെ പരാജയപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.