അക്രമങ്ങൾ നിർഭാഗ്യകരം; രാജ്യത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല - മോദി

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ ​അക്രമ സമരങ്ങൾ നിർഭാഗ്യകരവും അങ്ങേയറ്റം പരിതാപകരവുമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൽ ചർച്ചയും സംവാദവും എതിരഭിപ്രായങ്ങളും ഉയരണം. എന്നാൽ പൊതുമുതൽ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കുന്നത്​ നമ്മുടെ പാരമ്പര്യമല്ലെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

പാർലമ​​​െൻറിൽ വൻ പിന്തുണയോടെയാണ്​ പൗരത്വ നിയമഭേദഗതി പാസാക്കിയത്​. രാഷ്​ട്രീയ പാർട്ടികളും ഭൂരിപക്ഷം എം.പിമാരും നിയമഭേദഗതി പിന്തുണച്ചു. ഒരുമ, അനുകമ്പ, സഹോദര്യം, അംഗീകരിക്കാനുള്ള സന്നദ്ധത തുടങ്ങി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്​കാരമാണ്​ നിയമ​ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മോദി ട്വിറ്ററിൽ വിശദീകരിച്ചു.

പൗരത്വ ​നിയമ​ഭേദഗതി ഇന്ത്യൻ പൗരൻമാരെയോ മതവിഭാഗത്തെയോ ബാധിക്കില്ലെന്ന്​ ഉറപ്പു നൽകുകയാണ്​. ഒരു ഇന്ത്യൻ പൗരനും ഈ നിയമഭേദഗതിയിൽ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യക്ക്​ പുറത്ത്​ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നവർക്കും ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്ന അവസ്ഥയിലുള്ളവർക്കുമാണ്​ ഇത്​ ബാധകമാവുകയെന്നും പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു​.

രാജ്യത്തി​​​​െൻറ വികസനത്തിനും പാവപ്പെട്ടവരുടെയും അധസ്ഥിത വിഭാഗക്കാരുടെയും ഉൾപ്പെടെ ഓരോ പൗര​​​​െൻറയും വികസനത്തിനായ​ും ഒരുമിച്ച്​ പ്രവർത്തിക്കേണ്ട സമയമാണിത്​. ഇന്ത്യയെ ഭിന്നിപ്പിക്കാനോ തടസം സൃഷ്​ടിക്കാനോ സ്ഥാപിത താൽപര്യക്കാരെ അനുവദിക്കില്ലെന്നും നരേന്ദ്രമോദി അറിയിച്ചു.

Tags:    
News Summary - Violent protests over CAA unfortunate, can't allow vested interests to divide us - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.