ശമ്പളമില്ല; ഐ ഫോൺ ഫാക്​ടറിയിൽ ജീവനക്കാരുടെ അക്രമം, 80 പേർ അറസ്​റ്റിൽ

ബംഗളൂരു: യഥാസമയം വേതനം നൽകാത്തതിലും അമിതജോലിയെടുപ്പിക്കുന്നതിലും പ്രതിഷേധിച്ച്​ കർണാടക കോലാറിലെ ​ഐ ഫോൺ നിർമാണ ഫാക്​ടറിക്കുനേരെ ജീവനക്കാരുടെ അക്രമം. ​െഎഫോൺ നിർമാണത്തിന്​ കരാർ ഏറ്റെടുത്ത തായ്​വാൻ​ കമ്പനിയായ വിസ്​ട്രൺ കോർപറേഷ​െൻറ കോലാർ നരസിപുരയിലെ നിർമാണ യൂനിറ്റിൽ ശനിയാഴ്​ച രാവിലെയാണ്​ സംഭവം.

രാവിലത്തെ ഷിഫ്​റ്റ്​ ആരംഭിക്കുന്നതിന്​ മു​െമ്പ പ്രതിഷേധവുമായി ഫാക്​ടറി പരിസരത്ത്​ തടിച്ചുകൂടിയ ആയിരത്തിലേറെ ജീവനക്കാർ കെട്ടിടത്തിനുനേരെ കല്ലെറിയുകയും ഫർണിച്ചറുകളും അസംബ്ലി യൂനിറ്റും നശിപ്പിക്കുകയും ചെയ്​തു. രണ്ട്​ വാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചതായും അറിയുന്നു. വിവരമറിഞ്ഞെത്തിയ നരസിപുര പൊലീസ്​ ജീവനക്കാരെ പിരിച്ചുവിടാൻ ലാത്തിച്ചാർജ്​ നടത്തി​.

രണ്ടു മാസമായി വേതനം ലഭിച്ചില്ലെന്നും എട്ടു മണിക്കൂറിന്​ പകരം 12 മണിക്കൂറാണ്​ ജോലിയെടുപ്പിക്കുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി. ശനിയാഴ്​ച രാവിലെ ഷിഫ്​റ്റിൽ പ്രവേശിക്കേണ്ട ജീവനക്കാർ മാനേജ്​മെൻറിനെ കണ്ട്​ വിവരം അറിയിച്ചെങ്കിലും ഫലം കാണാതായതോടെയാണ്​ ഫാക്​ടറിക്ക്​ മുന്നിൽ പ്രതിഷേധിച്ചത്​. അക്രമം നടത്തിയവർ​െക്കതിരെ കമ്പനിയിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന്​ കോലാർ എസ്​.പി കാർത്തിക്​ റെഡ്​ഡി പറഞ്ഞു.

കലാപശ്രമത്തിനും നാശനഷ്​ടങ്ങളുണ്ടാക്കിയതിനുമടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ്​ നരസിപുര പൊലീസ്​ കേ​സെടുത്തത്​.

നരസിപുര വ്യവസായ മേഖലയിൽ കർണാടക സർക്കാർ അനുവദിച്ച 43 ഏക്കറിലാണ്​ വിസ്​ട്രൺ കോർപി​െൻറ െഎഫോൺ നിർമാണ യൂനിറ്റ്​ സ്​ഥിതി ചെയ്യുന്നത്​. 2,9000 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനി 10,000 ത്തിലേറെ പേർക്ക്​ തൊഴിൽ വാഗ്​ദാനം ചെയ്​തിരുന്നു. ആപ്പിളി​െൻറ ഐ ഫോൺ എസ്​ഇ, ​െഎ.ഒ.ടി ഉൽപന്നങ്ങൾ, ബയോടെക്​ ഉൽപന്നങ്ങൾ എന്നിവയാണ്​ കോലാറിലെ പ്ലാൻറിൽ നിർമിക്കുന്നത്​.

Tags:    
News Summary - violence erupts at the Wistron iPhone manufacturing unit in Kolar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.