പൗരത്വ ഭേദഗതി പ്രതിഷേധം: അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരം -മായാവതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ രാജ്യത്താകമാനം അരങ്ങേറുന്ന അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ്​ മായാവതി അക്രമസംഭവങ്ങളിലുള്ള വിഷമം പങ്കുവെച്ചത്​.

‘‘അ​ക്രമ പ്രതിഷേധങ്ങൾക്ക്​ ബി.എസ്​.പി എതിരാണെന്ന്​ നന്നായി അറിയാമല്ലൊ, രാജ്യത്താകമാനം, പ്രത്യേകിച്ച്​ ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള പ്രതിഷേധങ്ങളിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്​. ഇത്​ ദുഃഖകരവും ദൗർഭാഗ്യകരവുമാണ്​.’’ മായാവതി ട്വീറ്റ്​ ചെയ്​തു.

ബിജ്​നോറിലും മറ്റ്​ പല ജില്ലകളിലും അക്രമസംഭവങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളിൽ അറസ്​റ്റ്​ ചെയ്യപ്പെട്ടവർക്കൊപ്പം ബി.എസ്​.പി നിലകൊള്ളും. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സത്യസന്ധരായവരെ ജയിലിൽ നിന്ന്​ മോചിപ്പിക്കണമെന്നും​ മായാവതി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.

ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ 879 പേർ അറസ്​റ്റിലായിട്ടുണ്ട്​. 5000​േത്താളം പേരെ കരുതൽ തടവിലാക്കിയിരിക്കുകയാണ്​. 18 പേരാണ് പ്രതിഷേധത്തിനിടെ​ യു.പിയിൽ മരിച്ചത്​.

Tags:    
News Summary - violence during caa protests are unfortunate mayawati -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.