Posted On
date_range Updated On
date_range ഫാക്ടറി മലിനീകരണം; തിരുവള്ളൂരിൽ ഗ്രാമവാസികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു
ചെന്നൈ: രണ്ടാംഘട്ട ലോക് സഭാ തെരഞ്ഞെടുപ്പിൽ 38 സീറ്റുകളിേലക്ക് മത്സരം നടക്കുന്ന തമിഴ്നാട്ടിൽ അയൺ ഫാക്ട റിയുടെ മലിനീകരണത്തിൽ പ്രതിേഷധിച്ച് ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. തിരുവള്ളൂർ ലോക്സഭാ മണ്ഡലത്തിലെ നാഗരാജ കന്ദിഗായ് ഗ്രാമത്തിലെ 500 ഓളം വരുന്ന വോട്ടർമാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാനായി ഗ്രാമവാസികളോട് ചർച്ച നടത്തുന്നുണ്ടെന്നും പുന്നേരി റവന്യൂ ഡിവിഷനണൽ ഓഫീസർ നന്ദ കുമാർ പറഞ്ഞു. ചെനൈന ഫെറസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെതിരെയാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്.
നാഗരാജ കന്ദിഗായില പോളിങ് ബൂത്തിൽ ഇതുവെരയും ഒറ്റ വോട്ടു പോലും േരഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.