പൊലീസ്​ സ്​റ്റേഷനിൽ ആത്മഹത്യക്ക്​ ശ്രമിച്ച എസ്​.ഐ മരിച്ചു

തിരുവനന്തപുരം: വിളപ്പിൽ ശാല പൊലീസ്​ സ്​റ്റേഷനിൽ വെച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്​ണനാണ്(53) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

അമിത ജോലിഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനവും ആരോപിച്ചാണ്​ രാധാകൃഷ്​ണൻ ആത്മഹത്യക്ക്​ ശ്രമിച്ചത്​. സ്​റ്റേഷന്‍ ഹൗസ് ഓഫീസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം കുടുംബാംഗങ്ങളോട്​ പറഞ്ഞിരുന്നു.

നാല് മാസം മുമ്പാണ് രാധാകൃഷ്​ണന്‍ വിളിപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത്. ഒക്ടോബര്‍ ഒന്നിന് സ്​റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

പ്രമോഷന്‍ കിട്ടി വിളപ്പില്‍ശാല സ്​റ്റേഷനില്‍ എത്തിയതിന് പിന്നാലെ രാധാകൃഷ്ണന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.