ബിഹാർ: തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ വ്യത്യസ്ത പദ്ധതികളുമായി കോൺഗ്രസ്. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി ഒരു ലക്ഷത്തോളം സാനിറ്ററി പാഡുകളാണ് കോൺഗ്രസ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനെ ചുററിപ്പറ്റി വലിയ വിവാദം തലപൊക്കിയിരിക്കുകയാണ്.
സാനിറ്ററി നാപ്കിന്‍റെ കവറിൽ മാത്രമല്ല, ഉള്ളിലെ ലെയറിലും രാഹുൽ ഗാന്ധിയുടെ ഫോട്ടോ അച്ചടിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത് വിശദമാക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഈ വിഡിയോ ആധികാരികമാണോ എന്ന് ഉറപ്പില്ല.
സാനിറ്ററി നാപ്കിന്‍റെ പാക്കറ്റ് തുറക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ചിത്രം കാണാവുന്ന രീതിയിൽ പ്രിന്‍റ് ചെയ്തിട്ടുള്ള വിഡിയോയാണ് വൈറലായത്. എന്നാൽ ഇത് ഷെയർ ചെയ്യുന്നത് നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.