സ്​ക്രീൻ ഷോട്ട്​ പാടില്ല, ഔദ്യോഗിക വേഷം വേണം -ഓ​ൺലൈൻ യോഗങ്ങൾക്ക്​ മാർഗനിർദേശങ്ങളുമായി മഹാരാഷ്​ട്ര സർക്കാർ

മുംബൈ: വിഡിയോ ഒാഫ്​ ചെയ്യാൻ പാടില്ല, സ്​ക്രീൻ ഷോട്ടുകൾ എടുക്കരുത്​, ഔദ്യേഗിക വേഷം ധരിക്കണം -ഔദ്യോഗിക ഓൺ​ൈലൻ യോഗങ്ങൾക്ക്​ മാർഗനിർദേശം പുറത്തിറക്കി മഹാരാഷ്​ട്ര സർക്കാർ. സംസ്​ഥാന സർക്കാർ മന്ത്രാലയത്തിലെ ജീവനക്കാർക്കാണ്​ നിർദേശം.

കോവിഡും ലോക്​ഡൗണും വന്നതോടെ സർക്കാർ -സർക്കാർ ഇതര സ്​ഥാപനങ്ങളിലെ യോഗങ്ങൾ വിഡിയോ കോൺഫറൻസ് വഴിയാക്കിയിരുന്നു. യോഗങ്ങൾ ഓൺലൈനായതോടെ പല തടസങ്ങൾ നേരിടുകയും അബദ്ധങ്ങൾ കടന്നുകൂടുകയും ചെയ്​തിരുന്നു. ഇതോടെയാണ്​ ഓ​ൺലൈൻ യോഗങ്ങൾക്കും മാർഗനിർദേശം പുറത്തിറക്കിയുള്ള സർക്കാറിന്‍റെ തീരുമാനം.

സംസ്​ഥാന സർക്കാറിന്​ കീഴിലെ എല്ലാ വകുപ്പുകൾക്കും മാർഗനിർദേശങ്ങൾ ബാധകമായിരിക്കും. ഓൺലൈൻ യോഗം നടക്കുന്നതിന്​ മുന്നോടിയായി അതിൽ പ​ങ്കെടുക്കുന്നവർക്ക്​ ഇമെയിൽ വഴി മുൻകൂട്ടി അറിയിപ്പ്​ നൽകണം. മീറ്റിങ്ങിന്‍റെ ലിങ്ക്​ മറ്റാർക്കും കൈമാറര​ുതെന്ന കർശന നിർദേശം നൽകണം.

മീറ്റിങ്​ ആരംഭിക്കുന്നതിന്​ അഞ്ചുമിനിറ്റ്​ മു​​െമ്പങ്കിലും​ ഇന്‍റർനെറ്റ്​ ലഭ്യതയുണ്ടോയെന്ന്​ പരിശോധിച്ച്​ ഉറപ്പുവരുത്തണം. ഓൺലൈൻ മീറ്റിങ്ങുകളിലും ഒൗദ്യോഗിക വേഷം ധരിക്കണം.

ഓഫിസുകളിൽ ഹാജരായ ജീവനക്കാർ അവരുടെ കാബിനിൽനിന്നോ, ഇരിപ്പിടത്തിൽനിന്നോ മീറ്റിങ്ങുകൾക്ക്​ ഹാജരാകണം. സംസാരിക്കാത്ത സമയങ്ങളിൽ മൈക്രോഫോൺ ഓഫ്​ ചെയ്​തിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം. എന്നാൽ വിഡിയോ കാമറ മുഴുവൻ സമയവും ഓണായിരിക്കണം. വിഡിയോ ബാക്ക്​ഗ്രൗണ്ടിൽ മറ്റാരെയും കാണാൻ പാടില്ല.

ഡെസ്​ക്​ടോപ്പ്​ അല്ലെങ്കിൽ ഓഫിസ്​ ലാപ്​ടോപ്​ എന്നിവയിൽനിന്ന്​ മാ​ത്രമേ മീറ്റിങ്ങുകളിൽ പ​ങ്കെടുക്കാവൂ. മൊബൈൽ ഫോണിൽ നിന്ന്​ മീറ്റിങ്ങുകളിൽ ജോയിൻ ചെയ്യാൻ പാടില്ല. കൂടാതെ മീറ്റിങ്​ നടക്കു​േമ്പാൾ​ ഫോൺ കോൾ സ്വീകരിക്കാനും പാടില്ല.

യോഗത്തിലെ പ്രധാനവ്യക്തി പറയാതെ അനാവശ്യമായി സംസാരിക്കാൻ പാടില്ല. നിർദേശങ്ങളു​ണ്ടെങ്കിൽ ചാറ്റ്​ ബോക്​സിലൂടെ പങ്കുവെക്കാം. ഓൺലൈൻ മീറ്റിങ്ങുകളിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനാണ്​ ഈ നിർദേശങ്ങളെന്നും പറയുന്നു. 

Tags:    
News Summary - Video on, formal dress, no screenshots Maharashtra govt code for official online meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.