ചെന്നൈ: സൊമാറ്റോ ഡെലിവറി ജീവിനക്കാരനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് സംഭവം നടന്നത്.
സൊമാറ്റോ ഡെലിവറി ജീവനക്കാരനായ വെങ്കിടേഷിനെ ട്രാഫിക് സബ് ഇൻസ്പെക്ടർ ധർമ്മരാജ് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. വെെങ്കിടേഷിന്‍റെ പക്കൽ വാഹനത്തിന്‍റെ മതിയായ രേഖകളിലാത്തതാണ് തർക്കത്തിനിടയാക്കിയത്. തർക്കത്തിനിടിയിൽ വെങ്കിടേഷ് പൊലീസുകാരന്‍റെ തോളിൽ പിടിച്ചതാണ് പ്രോകോപനത്തിന് കാരണമായത്. ഇതോടെ രോഷാകുലനായ ധർമ്മരാജ് വെങ്കിടേഷിനെ അക്രമിക്കുകയായിരുന്നു.
ക്രൂരമായ മർദനം കണ്ട് സഹിക്കവയ്യാതെ അവിടെ കൂടിയിരുന്നവർ നിർത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിന് ചെവികൊടുക്കാതെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവസാനം മറ്റ് പൊലീസുകാർ ഇടപെട്ട് ഇയാളെ പിൻതിരിപ്പിക്കുകയായിരുന്നു. പിന്നീട് വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ വെങ്കിടേക്ഷിന്‍റെ പക്കൽ കത്തി ഉണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ചുമാണ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.