അഹ്മദാബാദ് വിമാനാപകടത്തെ തുടർന്ന് തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ ഫ്ലാറ്റിൽ നിന്നും ചാടുന്ന വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോൾ. 'അഹ്മദാബാദ്ദ് വിമാനാപകടത്തിന്‍റെ വൈറലാകുന്ന വീഡിയോ, ശ്രദ്ധയോടെ കാണൂ, നിങ്ങൾക്ക് രോമാഞ്ചം വരും' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
2025 ജൂൺ 10ന് ഡൽഹിയിലെ ഒരു അപ്പാർട്ട്മെന്‍റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ആളുകൾ രക്ഷപ്പെടുന്ന വീഡിയോ ആണിതെന്ന് കണ്ടെത്തിയിരിക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025 ജൂൺ 10ന് നടന്ന തീപിടുത്തത്തിൽ ഫ്ലാറ്റ് അന്തേവാസിയായ യഷ് യാദവ് അദ്ദേഹത്തിന്‍റെ രണ്ട് കുട്ടികളെയുമെടുത്ത് 10-ാം നിലയിൽ നിന്ന് ചാടുകയായിരുന്നു. എന്നാൽ രക്ഷപ്പെടാൻ നടത്തിയ ശ്രമം ഇവരുടെ മരണത്തിലേക്കാണ് നയിച്ചത്.
2025 ജൂൺ 12ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനം അഹ്മദാബാദിൽ ജനവാസ മേഖലയായ മെഹാലി നഗറിൽ ടേക്കോഫിനു പിന്നാലെ മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.