Posted On
date_range Updated On
date_range ഉപരാഷ്ട്രപതി 31ന് കൊച്ചിയിൽ
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കൊച്ചിയിൽ സന്ദർശനത്തിനെത്തും. 31ന് എത്തുന്ന ഉപരാഷ്ട്രപതി നാവിക വിമാനത്താവളത്തില്‍ നിന്നു തന്നെ ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കും.
ജനുവരി രണ്ടിന് ലക്ഷദ്വീപിൽ നിന്നും മടങ്ങിയെത്തുന്ന അദ്ദേഹം അന്ന് കാക്കനാട് എന്‍.പി.ഒ.എല്ലിൽ പരിപാടിയിൽ പങ്കെടുക്കും. ജനുവരി മൂന്നിന് രാവിലെ കോട്ടയം മാന്നാനത്താണ് ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി.
ഉച്ചയോടെ തിരിച്ചെത്തുന്ന അദ്ദേഹം എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ പുസ്തക പ്രകാശനം നിര്‍വഹിക്കും. വൈകിട്ട് നാലിന് ഹോട്ടൽ ഗ്രാന്‍ഡ് ഹയാത്തിൽ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കും. നാലിന് രാവിലെ കൊച്ചിയിൽ നിന്നും നാഗ്പൂരിലേക്ക് യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.