വ്യോമസേന ഉപമേധാവിക്ക്​ അബദ്ധത്തിൽ വെടിയേറ്റു

ന്യൂഡൽഹി: വ്യോമസേന ഉപമേധാവി എയർ മാർഷൽ ശിരിഷ്​ ബബാൻ ഡിയോക്ക്​ അബദ്ധത്തിൽ വെടിയേറ്റു. തോക്ക്​ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ തുടയിലേക്ക്​ വെടിയേൽക്കുകയായിരുന്നു.

പരിക്കേറ്റ അദ്ദേഹത്തെ ഡൽഹിയിലെ ആർമി റിസർച്ച്​ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർ മാർഷലിനെ​ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. അദ്ദേഹത്തി​​​െൻറ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.
ജൂലൈയിലാണ്​ വ്യോമസേന ഉപമേധാവിയായി സ്ഥാനമേറ്റത്​. മഹാരാഷ്​ട്ര നാഗ്​പുർ സ്വദേശിയായ അദ്ദേഹം 1979ലാണ്​ വ്യോമസേനയിൽ ചേർന്നത്​.

Tags:    
News Summary - Vice Air Chief Marshal Shirish Baban Deo accidentally shoots himself- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.