Posted On
date_range Updated On
date_range പമ്പയിലേക്ക് വി.എച്ച്.പി ബസ് സർവിസ് വേണ്ട -കെ.എസ്.ആർ.ടി.സി
ന്യൂഡല്‍ഹി: നിലക്കൽ-പമ്പ റൂട്ടിൽ സൗജന്യ ബസ് സർവിസ് നടത്താൻ വിശ്വ ഹിന്ദു പരിഷത്തിനെ അനുവദിക്കരുതെന്ന് കെ.എസ്.ആര്.ടി.സി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മണ്ഡല-മകരവിളക്ക് കാലത്ത് 20 ബസുകള്‍ വാടകക്കെടുത്ത് സൗജന്യ സര്‍വിസ് നടത്താന്‍ അനുമതി തേടി വി.എച്ച്.പി സുപ്രീം കോടതിയിൽ നൽകിയ ഹരജിക്കെതിരെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകന് ദീപക് പ്രകാശ് മുഖേന കെ.എസ്.ആര്.ടി.സി ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ശബരിമല തീര്‍ഥാടകരില്‍നിന്ന് അധികതുക ഈടാക്കുന്നില്ലെന്നും ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.