Posted On
date_range Updated On
date_range ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം വിദ്യാർഥികൾക്ക് ബജ്റംഗ്ദൾ-വി.എച്ച്.പി പ്രവർത്തകരുടെ ക്രൂര മർദനം
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിലുള്ള മഹാവീർ കോളജ് കാമ്പസിനുള്ളിൽ രണ്ട് മുസ്ലീം വിദ്യാർഥികൾക്ക് ക്രൂര മർദനം. മുഖം മൂടിയും മാസ്കും ധരിച്ചെത്തിയ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവർത്തകരാണ് ആക്രമണം നടത്തിയത്.
മർദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൗ ജിഹാദ് ആരോപിച്ചായിരുന്നു വിദ്യാർഥികളെ മർദിച്ചത്. എന്നാൽ ലൗ ജിഹാദ് എന്ന ആരോപണം കോളേജ് മാനേജ്മെന്റ് നിഷേധിച്ചു.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ, വിദ്യാർഥികളെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. അധ്യാപകർ ഇടപെട്ടിട്ടും മർദനം തുടർന്നു. രണ്ട് പേരേയും നിലത്തിട്ട് വലിച്ചിഴക്കുന്നതും വിഡിയോയിലുണ്ട്.
അതേസമയം, ശ്രദ്ധ വാക്കറിന്റെ കൊലപാതകവുമായി ആക്രമണത്തെ ബന്ധപ്പെടുത്താനാണ് വി.എച്ച്.പി ശ്രമിച്ചത്. സ്വയരക്ഷക്കായി എടുത്ത നടപടിയാണിതെന്നാണ് ഇവരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.