സി.ബി.​െഎ ഉദ്യോഗസ്ഥർ പൂച്ചകളെ പോലെ കടികൂടുന്നു -കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയുടെ (സി.ബി.​െഎ) ഉന്നത സ്ഥാനത്തിരുന്ന്​​ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​യും സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്താനയും പൂച്ചകളെ പോലെ കടികൂടുകയാണെന്ന്​​ കേ​ന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ​. കൈ​ക്കൂ​ലി​ക്കേ​സിനെ തുടർന്ന്​ കേന്ദ്രം നി​ർ​ബ​ന്ധി​ത അ​വ​ധി​ന​ൽ​കി ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി നി​ർ​ത്തി​യതിനെ ചോദ്യം ചെയ്​ത്​ അ​ലോ​ക്​ വ​ർ​മ​ നൽകിയ ഹരജിയിൽ വാദം കേൾക്കവേയാണ്​ കേന്ദ്ര സർക്കാർ ഇരുവർക്കുമെതിരെ തിരിഞ്ഞത്​.

അലോക വർമ, അദ്ദേഹത്തി​​​െൻറ കീഴുദ്യോഗസ്ഥൻ, സി.ബി.​െഎ സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്താന എന്നിവരെയായിരുന്നു നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്​. ഇരു ഉദ്യോഗസ്ഥരും പരസ്യമായി പരസ്​പരം അഴിമതിയാരോപണങ്ങൾ നടത്തിയിരുന്നു. ഇത്​ സി.ബി.​െഎയുടെ യശസ്സിനെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണെന്നും ചീഫ്​ ജസ്റ്റിസ്​ രഞ്​ജൻ ഗഗോയ്​ അധ്യക്ഷനായ ബെഞ്ചിന്​ മുമ്പാകെ കേന്ദ്ര സർക്കാരിന്​ വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു.

ഇരുവരും തമ്മിലുള്ള പോര് സർക്കാർ​ കണ്ടുകൊണ്ടിരിക്കുകയാണ്​. അവർ പൂച്ചകളെ പോലെ തല്ലുകൂടുകയാണ്​. ഇൗ സാഹചര്യത്തിൽ രാജ്യത്തി​​​െൻറ സുപ്രധാന അന്വേഷണ ഏജൻസിയുടെ മുതിർന്ന രണ്ട്​ ഉദ്യോഗസ്ഥർ തമ്മിലുള്ള കലഹം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ അത്യാവശ്യമായി വന്നുവെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സി.ബി.​െഎക്കുള്ള പൊതുവിശ്വാസ്യത തിരിച്ചുപിടിക്കാനാണ്​ കേ​ന്ദ്രത്തി​​​െൻറ ശ്രമമെന്നും കെ​.കെ വേണുഗോപാൽ കോടതിയിൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Verma, Asthana were fighting like cats AG tells Supreme Court-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.