ജാതിപ്പേരുള്ള വാഹനങ്ങൾ പിടിച്ചെടുക്കാനൊരുങ്ങി യു.പി സർക്കാർ

ലഖ്​നോ: ജാതി ഉത്തർപ്രദേശ്​ രാഷ്​ട്രീയത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു ഘടകമാണ്​. അതുകൊണ്ട്​ അവി​ടത്തെ ജനങ്ങളുടെ ജീവിതത്തിൽ നിരന്തരമായി ജാതി ഇടപെടുകയും ചെയ്യുന്നുണ്ട്​. ജാതിപ്പേകൾ വാഹനത്തിൽ രേഖപ്പെടുത്തുന്നത്​ പുതുമയുള്ള കാര്യമല്ല. പക്ഷേ, ഇനി അത്​ അനുവദിക്കില്ലെന്നാണ്​ യു.പി സർക്കാറിന്‍റെ നിലപാട്​.

യാദവ്​, ജാട്ട്​, ഗുജ്ജർ, ബ്രാഹ്​മിൺ, പണ്ഡിറ്റ്​, ക്ഷത്രിയ തുടങ്ങിയ ജാതിപേരുകൾ വാഹനങ്ങളുടെ വിൻഡ്​ സ്​ക്രീനിലും നമ്പർ പ്ലേറ്റിലും എഴുതുന്നത്​ പതിവാണ്​. എന്നാൽ, ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാൻ യു.പി ഗതാഗത വകുപ്പ്​ ഒരുങ്ങുന്നുവെന്നാണ്​ വാർത്തകൾ.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. അഡീഷനൽ ട്രാൻസ്​പോർട്ട്​ കമീഷണർ മുകേഷ്​ ചന്ദ്ര ഇതിനുള്ള നിർദേശം താഴെ തട്ടിലുള്ള ഓഫീസുകൾക്ക്​ നൽകിയിട്ടുണ്ട്​. 

Tags:    
News Summary - Vehicles with caste stickers to be seized in UP: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.