Posted On
date_range Updated On
date_range പാർക്കിങ് ഏരിയ തകർന്നുവീണ് വാഹനങ്ങൾ മണ്ണിനടിയിൽ; തകരുന്നതിന്റെ വിഡിയോ പുറത്ത്
മൊഹാലി: പഞ്ചാബിൽ പാർക്കിങ് ഏരിയ തകർന്നുവീണ് നിരവധി വാഹനങ്ങൾ മണ്ണിലടിയിൽ. ഇരുചക്രവാഹനങ്ങളാണ് കൂടുതലും മണ്ണിനടിയിൽപ്പെട്ടത്. മൊഹാലി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
നഗരത്തിലെ സെക്ടർ 83 ഏരിയയിലായിരുന്നു അപകടം. ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ചില വാഹനങ്ങൾ പൂർണമായും തകർന്നുവെന്ന് അധികൃതർ വ്യക്തമാക്കി. 10ഓളം ബൈക്കുകളാണ് അപകടത്തിൽ തകർന്നത്. രണ്ട് കാറുകളും മണ്ണിലടിയിലായെന്ന് മൊഹാലി ഡി.എസ്.പി ഹർസിമ്രാൻ സിങ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഡി.എസ്.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.