പാവപ്പെട്ടവർ റേഷൻകടയിൽ ദേശീയപതാക വാങ്ങാൻ നിർബന്ധിതരാവുന്നത് ദൗർഭാഗ്യകരമെന്ന് വരുൺ ഗാന്ധി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്ന് ബി.ജെ.പി നേതാവ് വരുൺ ഗാന്ധി. ഇത് ദൗർഭാഗ്യകരമായ കാര്യമാണെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

റേഷൻ കാർഡ് ഉടമകൾ റേഷൻ കടകളിൽ ത്രിവർണ്ണ പതാക വാങ്ങാൻ നിർബന്ധിതരാകുകയാണ്. അല്ലെങ്കിൽ അവരുടെ റേഷൻ വിഹിതം കുറക്കുന്നു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ്ണ പതാകയുടെ വില പാവപ്പെട്ടവരിൽ നിന്നും ഈടാക്കുന്നത് ലജ്ജാകരണമാണെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട വിഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

നേരത്തെ ഹർ ഘർ തിരങ്ക കാമ്പയിനിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രം ത്രിവർണ്ണമാക്കണമെന്നും അ​ദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.



Tags:    
News Summary - Varun Gandhi says it is unfortunate that the poor are forced to buy the national flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.