ന്യൂഡൽഹി: ഗവേഷണത്തിനും പുസ്തകങ്ങൾ എഴുതുന്നതിനുമായി വാഴ്സിറ്റിയിലെയും കോള ജുകളിലെയും തുടക്കക്കാരല്ലാത്ത അധ്യാപകർക്ക് വേതനത്തോടെയുള്ള അവധി നൽകണമെന് ന് യു.ജി.സി നിയോഗിച്ച സമിതിയുടെ ശിപാർശ. ഇതിനായി പ്രവർത്തന മാർഗരേഖ തയാറാക്കണമെന്ന കാര്യവും സമിതി മുന്നോട്ടുവെച്ചു.
ഇന്ത്യയിലെ യൂനിേവഴ്സിറ്റികളിലും കോളജുകളിലും നടക്കുന്ന ഗവേഷണങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് മുൻ ഡയറക്ടർ പ്രഫ. പി. ബലറാമിെൻറ നേതൃത്വത്തിലുള്ള നാലംഗ സമിതി തയാറാക്കിയ റിപ്പോർട്ട് അടുത്തിടെ യു.ജി.സിക്ക് സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.