മുംബൈ: ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുവർഷമായി ജയിൽശിക്ഷയനുഭവിക്കുന്ന തെലുങ്ക് കവിയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിന് കോവിഡ്. തലോജ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന വരവര റാവുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജെ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇദ്ദേഹത്തെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.
2018ൽ മഹാരാഷ്ട്രയിലെ ഭീമ കൊറഗോവിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള കേസിലാണ് വരവര റാവു ഉൾപ്പടെയുള്ളവർ അറസ്റ്റിലാകുന്നത്. യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷമായി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടില്ല.
ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കുടുംബം രംഗത്തെത്തിയിരുന്നു. ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ജയിൽ അധികൃതർ മറച്ചുവെക്കുന്നതായും മേയ് 28ന് റാവു ജയിലിൽ േബാധരഹിതനായി വീണതിെന തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കുടുംബം അറിയിച്ചിരുന്നു. ശേഷം വീണ്ടും ജയിലിലേക്ക് മാറ്റിയിരുന്നു.
േഫാണിൽ വിളിച്ചപ്പോൾ അദ്ദേഹം പരസ്പര ബന്ധമില്ലാതെയാണ് സംസാരിച്ചതെന്നും ആരോഗ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ 70 വർഷം മുമ്പ് നടന്ന പിതാവിെൻറ ശവസംസ്കാര ചടങ്ങിനെക്കുറിച്ചാണ് അദ്ദേഹം മറുപടി നൽകിയതെന്നും വരവരറാവുവിെൻറ മകൾ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതാണ് വരവര റാവുവിനെതിരായ കേസ്. ഹൈദരാബാദില്‍ ചിക്കാഡ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വന്തം വസതിയില്‍ നിന്നുമാണ് വരവര റാവുവിനെ പുണെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭീമ-കൊറഗാവ് സംഘര്‍ഷ കേസില്‍ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നുമാണ് മഹാരാഷ്ട്ര പൊലീസ് അവകാശപ്പെടുന്നത്. റോഡ്‌ഷോ വേളയില്‍ മോദിയെ വധിക്കാനായിരുന്നു പദ്ധതി. മാവോവാദി എന്ന് സംശയിക്കുന്നയാളില്‍ നിന്ന് പിടിച്ചെടുത്ത കത്തില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറയുന്നു. ഇത്തരത്തില്‍ പിടിച്ചെടുത്ത മൂന്ന് കത്തുകളില്‍ നിന്നുമാണ് വരവര റാവുവിന്‍റെ പേര് ഉയര്‍ന്നുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.