Posted On
date_range Updated On
date_range പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത രേഖപ്പെടുത്തി വന്ദേ ഭാരത് ട്രെയിൻ
ജബൽപൂർ: പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത രേഖപ്പെടുത്തി ഇന്ത്യയുടെ വന്ദേഭാരത് ട്രെയിൻ. കേന്ദ്രറെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. പരീക്ഷണ ഓട്ടത്തിന്‍റെ വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പൂർണമായി ഇന്ത്യയിൽ നിർമിച്ച ട്രെയിനാണ് വന്ദേഭാരത്. കോട്ട-നാഗ്ദ റെയിൽവേ സെക്ഷനിടയിലാണ് വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തിയത്.
നേരത്തെ ഒന്നാം ഘട്ട പരീക്ഷണ ഓട്ടം കോട്ട-ഘട്ട് ഖാ ബാർണക്കുമിടയിൽ നടത്തിയിരുന്നു. സെമി-ഹൈസ്പീഡ് വിഭാഗത്തിൽപെടുന്ന വന്ദേഭാരത് ട്രെയിനിന് 200 കിലോ മീറ്റർ വേഗത്തിൽ സർവീസ് നടത്താൻ കഴിയും. മറ്റ് തീവണ്ടികളെ പോലെ പ്രത്യേക എൻജിനുകളല്ല, സെൽഫ് പ്രൊപ്പൽഡ് എഞ്ചിനുകളാണ് ഈ ട്രെയിനുകൾക്കുള്ളത്. 16 കോച്ചുകളും ഓട്ടോമാറ്റിക് വാതിലുകളും എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും വന്ദേഭാരതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.