ലൈസൻസടക്കമുള്ള വാഹന വകുപ്പ്​ രേഖകൾക്ക്​ ജൂൺ 30 വരെ കാലാവധി നീട്ടി

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിനോ​ ശേഷമോ കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസൻസടക്കമുള്ള മോ​േട്ടാർ വാഹന വകുപ്പ്​ രേഖകൾ ക്ക്​ ജൂൺ 30 വരെ കാലവധി നീട്ടിയതായി കേന്ദ്ര ഗതാഗത വകുപ്പ്​ അറിയിച്ചു. ഡ്രൈവിങ്​ ലൈസൻസ്​, രജസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, പെർമിറ്റുകൾ തുടങ്ങിയ എല്ലാ രേഖകൾക്കും ഇൗ ഇളവ്​ ബാധകമാണെന്ന്​ സംസ്​ഥാനങ്ങൾക്ക്​ നൽകിയ അറിയിപ്പിൽ കേന്ദ്രം വിശദീകരിക്കുന്നു.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ രാജ്യമാകെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമാണ്​ ഇൗ ഇളവുകൾ. 21 ദിവസം നീളുന്ന ലോക്​ഡൗൺ ഒരാഴ്​ച പിന്നിടുകയാണ്​.

Tags:    
News Summary - Validity Of Driving Licenses Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.