വാലന്റൈന്‍സ് ദിനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്ക് ചാകര. പ്രണയദിനത്തിൽ വലിയ കച്ചവടമാണ് നടന്നതെന്ന് സ്വിഗ്ഗി ഫുഡ് മാർക്കറ്റ്പ്ലേസ് സി.ഇ.ഒ രോഹിത് കപൂർ സ്ഥിരീകരിക്കുകയും ചെയ്തു. ആഘോഷ, ഉത്സവ സീസണുകളിൽ സ്വിഗ്ഗിയിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത് സാധാരണമാണ്. ഇക്കുറി ഓർഡറുകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും സ്വിഗ്ഗി അധികൃതർ വെളിപ്പെടുത്തി.
ഇത്തവണ വാലന്റൈന്‍സ് ദിനത്തിൽ നോയ്ഡയിൽ നിന്നാണ് ഏറ്റവും വലിയ തുകയുടെ ഓർഡർ ലഭിച്ചത്. നോയ്ഡ സ്വദേശി 25,335 രൂപയുടെ കേക്കുകളാണ് സ്വിഗ്ഗി വഴി ഓർഡർ ചെയ്തത്. ഒമ്പത് തിയോസ് കേക്കുകളും പ്രീമിയം പേസ്റ്ററിസളും ചോക്കലേറ്റ് കേക്കുകളും ഉൾപ്പെടെയാണിത്. ഒരു മിനിറ്റിൽ 607 കേക്കുകൾ എന്ന കണക്കിനാണ് ഇക്കുറി സ്വിഗ്ഗിക്ക് ഓർഡർ ലഭിച്ചത്. അതുപോലെ ഒരു മിനിറ്റിൽ 324 ചോക്കലേറ്റുകൾക്കും ഓർഡർ ലഭിച്ചു.
ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് മിൽക്ക് ചോക്കലേറ്റ് കേക്കിനായിരുന്നു. ബംഗളൂരിൽ നിന്നാണ് ഈ കേക്കിന് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. ലുധിയാന, അമൃത്സർ, ഷില്ലോങ്, നോയ്ഡ, ആഗ്ര നഗരങ്ങളിൽ നിന്നും കേക്കുകൾക്ക് വലിയ രീതിയിൽ ഓർഡറുകൾ ലഭിച്ചു. വലിയ നഗരങ്ങളിൽ നിന്ന് മാത്രമല്ല, ചെറിയ നഗരങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി സ്വിഗ്ഗി സി.ഇ.ഒ കൂട്ടിച്ചേർത്തു. കേക്കുകളും പേസ്റ്ററികളും ചോക്കലേറ്റുകളും കൂടാതെ വാലന്റൈന്‍സ് ദിനത്തിൽ ഐസ്ക്രീം ഓർഡർ ചെയ്ത് കഴിച്ചവരുടെ എണ്ണവും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.