Posted On
date_range Updated On
date_range യു.പിയിൽ മരണ സർട്ടിഫിക്കറ്റിൽ ‘ശോഭന ഭാവി’ ആശംസിച്ച് ഗ്രാമമുഖ്യൻ
ഉന്നാവ്: മരിച്ചവർക്ക് നല്ല ഭാവി ആശംസിക്കാൻ പാടില്ലേ?. മരണ സർട്ടിഫിക്കറ്റിൽ വരെ ‘ശോഭനമായ ഭാവി’ ആശംസിക്കാമെ ന്നാണ് ഉത്തർ പ്രദേശിലെ ഉന്നാവ് ജില്ലയിലെ ഒരു ഗ്രാമമുഖ്യൻ തെളിയിക്കുന്നത്.
കഴിഞ്ഞ മാസം മരിച്ച വയോധികൻെറ മരണ സർട്ടിഫിക്കറ്റിലാണ് സിർവാരിയ ഗ്രാമ മുഖ്യൻ ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്. ജനുവരി 22നാണ് ലക്ഷ്മി ശങ്കർ അസുഖബാധിതനായി മരിക്കുന്നത്. തുടർന്ന് സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക് വേണ്ടി മരണ സർട്ടിഫിക്കറ്റിനായി ലക്ഷ്മിശങ്കറിൻെറ മകൻ ഗ്രാമമുഖ്യൻ ബാബുലാലിന് അപേക്ഷ നൽകി.
മരണ സർട്ടിഫിക്കറ്റ് നൽകാൻ മാത്രമല്ല അതിൽ ആശംസ അറിയിക്കാനും ബാബുലാൽ തയാറായി. സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് ഗ്രാമമുഖ്യൻ ക്ഷമ ചോദിച്ചതായും പുതിയ മരണ സർട്ടിഫിക്കറ്റ് നൽകിയതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.