Representative image

യു.പിയിൽ 40ൽ അധികം കോവിഡ്​ ബാധിതരെ കാണാനില്ല

ലഖ്​നോ: ഉത്തർ പ്രദേശിലെ ഗാസിപുരിൽ 40ൽ അധികം കോവിഡ്​​ ബാധിതരെ കാണാനില്ല. ലാബിൽ പരിശോധനക്കായി സ്രവം നൽകിയതിനൊപ്പം തെറ്റായ വിവരങ്ങൾ കൈമാറിയതാണ്​ കാരണമെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കിഴക്കൻ ജില്ലയിൽ​ 42 കോവിഡ്​ ബാധിതരെ കാണാനില്ലെന്ന്​ ചൂണ്ടിക്കാട്ടി അഡീഷനൽ ചീഫ്​ മെഡിക്കൽ ഒാഫിസർ കെ.കെ. വർമ അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്​ കത്തെഴുതി.

സ്രവപരിശോധന സമയത്ത്​ ചിലർ തെറ്റായ ഫോൺ നമ്പറുകളും വിലാസവും നൽകി. രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ കണ്ടെത്താൻ പ്രയാസപ്പെട്ടു. കോവിഡ്​ പോസിറ്റീവായ 42 പേരെ കണ്ടെത്താനാകാത്തത്​ ആശങ്ക ഉയർത്തുന്നതായി എ.സി.എം.ഒ പറഞ്ഞു. രോഗികളെ കണ്ടെത്താൻ സഹായവും മെഡിക്കൽ ഒാഫിസർ ആവശ്യപ്പെട്ടു.

കഴിഞ്ഞ 15 ദിവസമായി രോഗികളെ കാണാനില്ലെന്ന്​ ബന്ധ​പ്പെട്ടവർ പറയുന്നു. 40ൽ അധികം പേരെ കാണാതെ വന്നതോടെയാണ്​ ആരോഗ്യവകുപ്പ്​ സംഭവം ഗൗരവതരമായി കണക്കാക്കിയതെന്നും പറയുന്നു. ഗാസിപുരിൽ ഇതുവരെ 505 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 10 മരണവും സ്​ഥിരീകരിച്ചു.

വാരാണസിയിൽ നിന്ന്​ ഇതുപോലെ കാണാതായ 30 പേരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ്​ പൊലീസി​​െൻറ സഹായം തേടിയിരുന്നു. കോവിഡ്​ പോസിറ്റീവാണെന്ന്​ അറിഞ്ഞതിന്​ പിന്നാലെ രോഗികളു​മായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ നൽകിയ വിലാസവും ഫോൺ നമ്പറും തെറ്റാണെന്ന്​ കണ്ടെത്തുകയായിരുന്നു.
 

Tags:    
News Summary - Uttar Pradesh Over 40 covid patients missing in Ghazipur -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.