Posted On
date_range Updated On
date_range കാസ്റ്റിങ് ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാൽസംഗം ചെയ്തു, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി
വഡോദര: സിനിമയിലെ കാസ്റ്റിങ് ഡയറക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാൽസംഗം ചെയ്ത 34കാരനെ പൊലീസ് പിടികൂടി. നടിയാകാൻ ആഗ്രഹിച്ച പെൺകുട്ടിയിൽ നിന്നും ഇയാൾ ഭീഷണിപ്പെടുത്തി പണവും തട്ടിയെടുത്തു.
കാസ്റ്റിങ് ഡയറക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദണ്ഡിയ ബസാറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നഗ്ന ചിത്രങ്ങളും എടുത്തു. പെൺകുട്ടിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഇയാൾ വ്യാജ അക്കൗണ്ടുകളും നിർമിച്ചു.
പണം നൽകിയില്ലെങ്കിൽ നഗ്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. നിരവധി ലൈംഗികാതിക്രമ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.