യു.പിയിൽ ഉഷ്ണതരംഗം തുടരുന്നു; വേനൽക്കാല അവധി 26വരെ നീട്ടി

ലഖ്നോ: ഉത്തർപ്രദേശിൽ കനത്ത ഉഷ്ണതരംഗം വീശിയടിക്കുന്ന സാഹചര്യത്തിൽ വേനൽക്കാല അവധി ജൂൺ 26 വരെ നീട്ടിയതായി സർക്കാർ ഉത്തരവിട്ടു. 

ജൂൺ 15 നാണ് സ്കൂളുകൾ തുറക്കാൻ നേരെത്തെ തീരുമാനിച്ചതെങ്കിലും വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി പത്ത് ദിവസത്തേക്ക് കൂടെ നീട്ടുകയായിരുന്നു. എന്നാൽ, ജൂൺ 15 ന് അന്താരാഷ്ട്ര യോഗദിനമായത് കൊണ്ട് ആ ദിവസം മാത്രം സ്കൂൾ തുറക്കുമെന്നും അറിയിച്ചു.

പല ജില്ലകളിലും കടുത്ത ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് യെല്ലോ വാച്ച് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Uttar Pradesh Extends Summer Vacation Till June 26 As Heatwave Continues to Sweep the State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.