ചിത്രം: hindustantimes

കോവിഡ്​: ഉത്തർപ്രദേശിൽ കർഫ്യൂ മേയ്​ 31 വരെ നീട്ടി

ലഖ്​നോ: കോവിഡുമായി ബന്ധപ്പെടുത്തി ഏർപെടുത്തിയ കർഫ്യൂ ഉത്തർപ്രദേശ്​ സർക്കാർ മേയ്​ 31 വരെ നീട്ടി. നിയന്ത്രണങ്ങൾ ​മേയ്​ 24ന്​ അവസാനിക്കാനിരുന്നതായിരുന്നു.

'സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ മനോഭാവത്തിലാണ് കോവിഡ്​ രണ്ടാം തരംഗത്തിൽ ഞങ്ങൾ ഭാഗിക കർഫ്യൂ നയം സ്വീകരിച്ചത്. സംസ്ഥാനവ്യാപകമായി ഇതിന്​ നല്ല ഫലങ്ങൾ ഉണ്ട്'-സംസ്​ഥാന സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

സംസ്​ഥാനത്ത്​ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്തുന്നത്​ ശുഭസൂചനയാണെന്നും ഇതിനാൽ കർഫ്യൂ ഈ മാസം 31 വരെ ദീർഘിപ്പിക്കുന്നതായും സർക്കാർ ശനിയാഴ്​ച അറിയിച്ചു. വ്യാവസായിക പ്രവർത്തികൾ, വാക്​സിനേഷൻ, ആ​​േരാഗ്യമേഖല എന്നിവക്ക്​ കർഫ്യൂവിൽ ഇളവുകളുണ്ട്​.

6046 പുതിയ കോവിഡ്​ കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. 16.65 ലക്ഷം ആളുകൾക്കാണ്​ യു.പിയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 94,482 പേരാണ്​ നിലവിൽ ചികിത്സയിലുളത്​. 24 മണിക്കൂറിനിടെ 226 കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ആകെ മരണം ഇതോടെ 18,978 ആയി. 

Tags:    
News Summary - Uttar Pradesh extends curfew by another week till May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.