ഭീഷണികൾ ചെറുക്കാൻ ഇന്ത്യക്കൊപ്പം യു.എസുണ്ടാവും -മൈക്ക്​ പോംപിയോ

ന്യൂഡൽഹി: ചൈന ഉയർത്തുന്ന ഭീഷണികളെ ഇന്ത്യയും ​യു.എസും​ ഒരുമിച്ച്​ ചേർന്ന്​ നേരിടണമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ. സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകുന്ന ചൈനീസ്​ നടപടികളെ ചെറുത്ത്​ തോൽപിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും പോംപിയോ പറഞ്ഞു.  പ്രതിരോധ സെക്രട്ടറി മാർക്ക്​.ടി.എസ്​പറിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്​തമാക്കുന്നതിന്​ വേണ്ടിയുള്ള ചർച്ചകൾക്കായി എത്തിയതായിരുന്നു പോംപിയോ.

ഗാൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ സൈനികർക്ക്​ ആദാരാഞ്​ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായ ഏതൊരു ശക്​തിയേയും ചെറുത്ത്​ തോൽപിക്കാൻ യു.എസ്​ ഒപ്പമുണ്ടാവുമെന്നും പോംപിയോ പറഞ്ഞു.

പ്രതിരോധരംഗത്തും സുരക്ഷയിലും സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ്​ പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക്​ ടി എസ്​പറും ഇന്ത്യ സന്ദർശനം നടത്തുന്നത്​. ഇരുവരും ഡൽഹിയിലെ യുദ്ധ സ്​മാരകവും സന്ദർശിച്ചിരുന്നു.

Tags:    
News Summary - US Stands With India To Deal With Any Threat: Pompeo On Galwan Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.