യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഇന്ത്യയിൽ

ന്യൂഡൽഹി: മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ടില്ലേഴ്സൺ ഇന്ന് കൂടിക്കാഴ്ച നടത്തും. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സ്റ്റേറ്റ് സെക്രട്ടറി മുന്നോട്ടുവെക്കും. വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ പശ്ചാത്തലത്തിൽ ചൈനയുടെ വർധിക്കുന്ന സ്വാധീനവും അഫ്ഗാനിസ്താനിലെ സഹകരണവും ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. 

പാകിസ്താൻ സന്ദർശനത്തിന് ശേഷമാണ് ടില്ലേഴ്സൺ ഡൽഹിയിലെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി ആയ ശേഷമുള്ള ടില്ലേഴ്സന്‍റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയാണിത്. ഇന്ത്യ, പാകിസ്താൻ, സൗദി അറേബ്യ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള പര്യടനം ടില്ലേഴ്സൺ ഒക്ടോബർ 20നാണ് ആരംഭിച്ചത്.

Tags:    
News Summary - U.S. Secretary of State Rex Tillerson arrives in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.