Posted On
date_range Updated On
date_range നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽ
ന്യൂഡൽഹി: ബോളിവുഡ് നടിഊർമിള മതോണ്ട്കർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി നടത് തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അവർ കോൺഗ്രസ് അംഗത്വമെടുത്തത്.
സജീവ രാഷ്ട്രീയത്തിലേക്കുള്ള തൻെറ ചുവ ടുവെപ്പാണിതെന്ന് ഊർമിള പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിേൻറയും സർദാർ പട്ടേലിേൻറയും ആശയങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയ കാഴ്ചപ്പാട് രൂപീകരിക്കപ്പെട്ട കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും കുട്ടിക്കാലം മുതൽ തന്നെ സാമൂഹികാവബോധം തനിക്കുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
ഊർമിള കോൺഗ്രസ് ടിക്കറ്റിൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പിക്ക് ആധിപത്യമുള്ള മുംബൈ നോർത്തിൽ സിറ്റിങ് എം.പിയായ ഗോപാൽ ഷെട്ടിയാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.