യമുനയിൽ വീണ സ്​ത്രീ​ ഒഴുകിയത്​ 16 മണിക്കൂറോളം; രക്ഷയായത്​ മരത്തടിയും

ലഖ്​നോ: ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട സ്​ത്രീ യമുന നദിയിൽ ഒഴുകിനടന്നത്​​ 16 മണിക്കൂറോളം. ജലപാതയിലൂടെ നദിയിലേക്ക്​ ഒഴുകിയെത്തിയ സ്​ത്രീക്ക്​ രക്ഷയായത്​ മരത്തടിയും. 50കാരിയായ ജയ്​ ​േദവിയെയാണ്​ മണിക്കൂറുകൾക്ക്​ ശേഷം രക്ഷപ്പെടുത്തിയത്​.

ഒരു രാ​ത്രി ഉൾപ്പെടെ 16 മണിക്കൂറോളം അവർ മരത്തടിയിൽ പിടിച്ച്​ യമുനയിലൂടെ ഒഴുകിനടന്നു. ഗ്രാമത്തിൽനിന്ന്​ 25 കി​േലാമീറ്റർ അകലെ ഹാമിർപുരിലേക്കാണ്​ ജയ്​ ദേവി ഒഴുകിയെത്തിയത്​. അവിടെവെച്ച്​ കരച്ചിൽകേട്ട ബോട്ട്​ തൊഴിലാളികൾ ജയ്​ദേവിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം വയലിലേക്ക്​ പോകുന്നതിനിടെ ജയ്​ദേവി കാൽവഴുതി യമുനയിലേക്ക്​ ഒഴുകിയെത്തുന്ന ജലപാതയിലേക്ക്​ വീഴുകയായിരുന്നു. അവർ അവിടെനിന്ന്​ ഒഴുകി യമുനയിലെത്തി. വെള്ളിയാഴ്ച രാത്രി മുഴുവൻ യമുനയിൽ ഒരു മരത്തടിയുടെ സഹായത്തോടെ കഴിച്ചുകൂട്ടി.

ഹാമിർപുരിൽവെച്ച്​ കരച്ചിൽ കേട്ട ബോട്ട്​ തൊളിലാളികൾ ജയ്​ദേവിയെ രക്ഷപ്പെടുത്തിയ ശേഷം കരക്കെത്തിച്ചു. തുടർന്ന്​ വീട്ടിൽ വിവരം അറിയ​ച്ചതോടെ മകനും മകളും സ്​ഥലത്തെത്തി. തുടർന്ന്​ കുടുംബാംഗങ്ങൾക്കൊപ്പം വിട്ടു.

Tags:    
News Summary - UP woman clings to wooden log, remains afloat for 16 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.