ലഖ്നോ: ഉത്തർപ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയില്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗുണ്ടാ രാജ് നിലനിന്നിരുന്നിടത്ത് ജനങ്ങള്‍ ഇപ്പോള്‍ ഭയമില്ലാതെ സഞ്ചരിക്കുകയാണ്. രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് ഉത്തർപ്രദേശ്. നേരത്തേ, വികസനത്തിൽ പിന്നാക്കം നിൽക്കുകയും കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. നിയമപാലനം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറി. ഇപ്പോൾ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുകയാണു സംസ്ഥാനമെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.