ഡിസ്​പോസബ്​ൾ ​േപ്ലറ്റുകൾ കഴുകി വീണ്ടും ഉപയോഗം; റെയിൽവേ സ്​റ്റേഷൻ ഭക്ഷണ സ്റ്റാൾ അടച്ചു

ലഖ്​നോ: ഭക്ഷണത്തിനു ശേഷം ഉപേക്ഷിക്കാറുള്ള ഡിസ്​പോസബ്​ൾ ​​​േപ്ലറ്റുകൾ കഴുകി വീണ്ടും ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നത്​ കണ്ടുപിടിച്ച്​ റെയിൽവേ സ്​റ്റേഷനിൽ ഭക്ഷണ സ്റ്റാൾ അടച്ചുപൂട്ടി. ഉത്തർ പ്രദേശിലെ മുഗൾസരായ്​ പട്ടണത്തിലെ ദീൻദയാൽ ഉപാധ്യായ റെയിൽവേ സ്​റ്റേഷനിലാണ്​ സംഭവം. ആറാം നമ്പർ പ്ലാറ്റ്​ഫോമിലാണ്​ ഐ.ആർ.സി.ടി.സിക്കു കീഴിലെ ഭക്ഷണ സ്റ്റാൾ പ്രവർത്തിച്ചിരുന്നത്​. ഇവിടെ സ്​ഥാപിച്ച കാമറയിൽ ​േപ്ലറ്റ്​ കഴുകുന്ന ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഉപയോഗിച്ചവ ഒരുവശത്ത്​ കൂട്ടിയിട്ടതിനരികെ ചെന്ന്​ ഓരോന്നായി തൊഴിലാളികളിൽ ഒരാൾ എടുത്ത്​ കഴുകുന്നതാണ്​ വിഡിയോ ദൃശ്യങ്ങളിൽ. ആരോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ അതിവേഗം വൈറലായി.

സംഭവം അങ്ങാടിപ്പാട്ടായതോടെ സ്റ്റാൾ ഏഴു ദിവസം അടച്ചിടാൻ റെയിൽവേ അധികൃതർ ഉത്തരവിടുകയായിരുന്നു. അന്വേഷിച്ചുവരികയാണെന്ന്​ ​െഎ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു. 

Tags:    
News Summary - UP railway food stall shut for 7 days after worker caught on camera washing disposable plates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.