യു.പിയിൽ ഗോവധനിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന്​ അലഹാബാദ്​ ഹൈകോടതി

ലഖ്​നോ: ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന നിരീക്ഷണവുമായി അലഹബാദ്​ ഹൈകോടതി. നിരപരാധികൾക്കെതിരെ നിയമം അനാവശ്യമായി പ്ര​യോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്​റ്റിലായ റഹ്​മുദീ​െൻറ ജാമ്യാപേക്ഷ പരിഗണിക്കു​േമ്പാഴാണ്​ കോടതി പരാമർശം.

നിരപരാധികൾക്കെതിരെ നിയമം ചുമത്തുകയാണ്​. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ്​ പൊലീസ്​. റഹ്​മുദീ​െൻറ കേസിലും മാംസത്തി​െൻറ ഫോറൻസിക്​ പരിശോധനയുണ്ടായിട്ടില്ലെന്ന്​ കോടതി വ്യക്​തമാക്കി.

ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്​മുദീൻ തടവിലാണ്​. ഇയാൾ ചെയ്​ത കുറ്റത്തെ കുറിച്ചും എഫ്​.ഐ.ആറിൽ വ്യക്​തമായ പരാമർശമില്ല. ഇതോടെയാണ്​ ജാമ്യം അനുവദിക്കാൻ ഹൈകോടതി തീരുമാനിച്ചത്​. റോഡുകളിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന്​ ഹൈകോടതി നിരീക്ഷിച്ചു. 

Tags:    
News Summary - UP Prevention Of Cow Slaughter Act Being Misused Against Innocent Persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.