യു.പി തെരഞ്ഞെടുപ്പ്​: ബ്രാഹ്മണരുടെ സമ്മേളനം നടത്താനൊരുങ്ങി ബി.എസ്​.പി

ലഖ്‌നൗ : അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബഹുജൻ സമാജ് പാർട്ടി (ബി.എസ്​.പി) മേധാവി മായാവതി ബ്രാഹ്മണരുടെ സമ്മേളനം നടത്തുന്നു. ഈമാസം 23നു അയോദ്ധ്യയിലാണ്​ സമ്മേളനമെന്ന്​ മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരാനിരിക്കുന്ന തെര​ഞ്ഞെടുപ്പിൽ ബ്രാഹ്മണർ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) വോട്ട് ചെയ്യില്ലെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ബ്രാഹ്മണ സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾ ബി‌എസ്‌പി ഭരണത്തിൽ മാത്രമാണ്​ സുരക്ഷിതമായിട്ടുള്ളത്​.ബി‌എസ്‌പി ജനറൽ സെക്രട്ടറി എസ്‌സി മിശ്രയുടെ നേതൃത്വത്തിലാണ്​ അയോധ്യയിൽ ബ്രാഹ്മണ സമ്മേളന​ം നടക്കുന്നത്​.

പാർലമെന്‍റിന്‍റെ മൺസൂൺ സെഷനിൽ രാജ്യത്തിന്‍റെയും ജനങ്ങളുടെയും നേട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കാൻ പാർട്ടി എംപിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ കേന്ദ്ര സർക്കാറിനോട്​ അമർഷമുള്ളവരാണ്​.

വർദ്ധിച്ചുവരുന്ന ഇന്ധന, എൽ‌പി‌ജി വിലകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡിനെതിരെയുള്ള വാക്സിനേഷൻ എന്നിവ മൺസൂൺ സെഷനിൽ ഉന്നയിക്കും. പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്ന് കേന്ദ്രസർക്കാരിനെതിരെ രംഗത്തിറങ്ങണം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള സർക്കാറിന്‍റെ അനാസ്ഥ ദുഖകരമാണെന്നും മായാവതി പറഞ്ഞു.

Tags:    
News Summary - UP Polls: BSP to hold 'Brahmin Sammelan' on July 23 in Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.