Posted On
date_range Updated On
date_range ആൺകുഞ്ഞാണോ എന്നറിയാൻ ഭാര്യയുടെ വയർ കീറി നോക്കി അഞ്ചു പെൺകുട്ടികളുടെ പിതാവ്
ലഖ്നോ: അഞ്ച് പെൺകുട്ടികളെ പ്രസവിച്ച ഭാര്യ ആറാമത് ഗർഭം ധരിച്ചത് ആൺകുഞ്ഞിനെയാണോ എന്നറിയാൻ വയർകീറി നോക്കി ഭർത്താവ്. ഉത്തർപ്രദേശ് ബുഡോനിലെ നേക്പൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഏഴ് മാസം ഗർഭിണിയായ 35കാരിക്കാണ് ദുരനുഭവമുണ്ടായത്.
ഗുരുതര മുറിവോടെ യുവതിയെ ബറൈലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പന്നാലാൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആൺകുഞ്ഞ് പിറക്കണമെന്ന് പന്നാലാൽ ആഗ്രഹിച്ചിരുന്നുവെന്നും ഭാര്യയുടെ ഗർഭപാത്രത്തിൽ ആൺകുഞ്ഞാണോ ഉള്ളതെന്നറിയാനാണ് അയാൾ വയർ കീറിയെതന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.