യോഗിയെ അധിക്ഷേപിച്ച്​ ഫേസ്​ബുക്ക്​ പോസ്റ്റ്​; യുവാവ്​ അറസ്റ്റിൽ

 ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച്​ ഫേസ്​ബുക്കിൽ ചിത്രം പോസ്റ്റ്​ ചെയ്​ത യുവാവ്​ അറസ്റ്റിൽ. ചൗബേ ചപ്ര ഗ്രാമവാസിയായ ആദർശാണ്​ അറസ്റ്റിലായത്​.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്​ ചിത്രം പോസ്റ്റ്​ ചെയ്​തയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ്​ ചെയ്യുകയും ചെയ്​തതായി അഡീഷനൽ സൂപ്രണ്ട്​ സജ്ഞയ്​ യാദവ്​ പറഞ്ഞു. രേവതി ​െപാലീസ്​ സ്​റ്റേഷനിലാണ്​ കേസ്​ രജിസ്​റ്റർ​ ചെയ്​തത്​.

സംസ്​ഥാനത്ത്​ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ വ്യക്തമാക്കിയിരുന്നു. ഗാസിയാബാദിൽ വൃദ്ധനെ മർദിച്ച സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്​ ട്വിറ്റർ മേധാവി ഉൾപ്പെടെയുള്ളവർക്ക്​ കേസെടുക്കുകയും ചെയ്​തിരുന്നു.

ഒരു വർഷത്തിനിടെ ആയിരത്തിലധികം കേസുകളാണ്​ യു.പിയിൽ സമൂഹമാധ്യമങ്ങളുമായി ബന്ധ​െപ്പട്ട്​ രജിസ്റ്റർ ചെയ്​തത്​. 

Tags:    
News Summary - UP man held for posting objectionable photo of Yogi Adityanath on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.