Posted On
date_range Updated On
date_range മാസ്ക് ധരിക്കാത്തതിന് 10,000 രൂപ പിഴയിട്ട് യു.പി പൊലീസ്
ലഖ്നോ: ഉത്തർപ്രദേശിൽ മാസ്ക് ധരിക്കാത്തതിന് 10,000 രൂപ പിഴയിട്ട് െപാലീസ്. ദിയോറിയ ജില്ലയിലാണ് സംഭവം.
കോവിഡ് വ്യാപനം രൂക്ഷമായതോടെ മാക്സ് ധരിക്കൽ കർശനമാക്കിയിരിക്കുന്നു. ഒരു തവണ മാസ്ക് ധരിക്കാത്തതിന് ഇയാൾക്ക് 1000 രൂപ പിഴയിട്ടിരുന്നു. രണ്ടാം തവണയും മാസ്ക് ധരിക്കാതെ പിടികൂടിയതോടെയാണ് 10,000 രൂപ പിഴയിട്ടത്.
ഏപ്രിൽ 18നാണ് ദിയോറിയ ജില്ലക്കാരനായ അമർജിത്ത് യാദവ് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് കറങ്ങിത്തിരിഞ്ഞത്. 'തിങ്കളാഴ്ച അമർജിത്തിനെ മാസ്ക് ധരിക്കാതെ ലാർ പ്രദേശത്ത് പൊലീസ് കണ്ടു. തുടർന്ന് പൊലീസ് ഉടൻതന്നെ 10,000 രൂപ പിഴയിടുകയായിരുന്നു. ഏപ്രിൽ 18ന് ഒരു തവണ മുന്നറിയിപ്പ് നൽകുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു. തുടർന്ന് മാസ്ക് നൽകുകയും ചെയ്തിരുന്നു' -സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ജെ. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.