15 കാരിയെ ബലാത്സംഗം ചെയ്തു, കുറ്റകൃത്യത്തിന്റെ വിഡിയോ പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്

മുസാഫർനഗർ: യു.പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത 21 കാരനെതിരെ കേസ്. കോച്ചിങ് സെന്ററിൽ വെച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ 15 വയസ്സുകാരിയെ പീഡിപ്പിച്ചത് എന്ന് ഭോപ പൊലീസ് പറഞ്ഞു.

ബലാത്സംഗ കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

ജനുവരിയിലാണ് സംഭവം നടന്നതെന്നും എന്നാൽ കുട്ടി ഇത് ഇപ്പോഴാണ് തങ്ങളെ അറിയിക്കുന്നതെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

Tags:    
News Summary - UP Man Charged With Raping Minor Girl, Posting Video Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.