സിംഗപ്പൂർ എയർലൈൻസ് പൈലറ്റെന്ന വ്യാജേനയെത്തിയ യു.പി സ്വദേശി പിടിയിൽ

ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസ് പൈലറ്റെന്ന വ്യാജേനെയെത്തിയ യു.പി സ്വദേശി പിടിയിൽ. പാരമിലിറ്ററി ഫോഴ്സാണ് 24കാരനെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. യു.പി ഗൗതംബുദ്ധ നഗർ ​സ്വദേശിയായ സംഗീത് സിങ്ങാണ് സി.ഐ.എസ്.എഫിന്റെ പിടിയിലായത്.

എയർപോർട്ടിലെ സ്കൈവാക്കിന് സമീപത്തുവെച്ച് പൈലറ്റ് യൂണിഫോമിലാണ് ഇയാളെ പിടികൂടിയത്. പൈലറ്റ് യൂണിഫോമിട്ടിരുന്ന ഇയാൾ സിംഗപ്പൂർ എയർലൈൻസിന്റെ വ്യാജ ഐ.ഡി കാർഡും ധരിച്ചിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ ജീവനക്കാരനാണ് താനെന്നായിരുന്നു ഇയാൾ സി.ഐ.എസ്.എഫിനോട് പറഞ്ഞത്.

എന്നാൽ, വിശദമായ പരിശോധനയിൽ ഇയാൾ വ്യാജനാണെന്ന് തെളിയുകയായിരുന്നു. ഇയാൾ തന്നെ വ്യാജമായി സിംഗപ്പൂർ എയർലൈൻസിന്റെ ഐ.ഡി കാർഡ് നിർമിക്കുകയായിരുന്നു. ഡൽഹിയിലെ ദ്വാരകയിൽ നിന്നാണ് വിമാനകമ്പനിയുടെ യൂണിഫോം വാങ്ങിയതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.

2020 മുംബൈയിൽ വെച്ച് ഒരു വർഷത്തെ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി കോഴ്സ് ഇയാൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. കൊമേഴ്സ്യൽ പൈലറ്റാണെന്ന് സ്വന്തം കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഇത്തരമൊരു വേഷം കെട്ടിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - UP Man Caught At Delhi Airport Posing As Singapore Airlines Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.