Posted On
date_range Updated On
date_range പാചകം ചെയ്യുന്നതിനിടെ റൊട്ടിയിലേക്ക് തുപ്പി, വൈറലായി വിഡിയോ; പാചകക്കാരൻ അറസ്റ്റിൽ
മീററ്റ്; പാചകം ചെയ്യുന്നതിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ. പാചകം ചെയ്യുന്നതിന്‍റെയും റൊട്ടിയിൽ തുപ്പുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്.ഷുഹൈബ് എന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ജാനി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് ജാനി പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സബ് ഇൻസ്പെക്ടർ ശിവ് കുമാർ ശർമ്മ, കോൺസ്റ്റബിൾമാരായ ബ്രജേഷ്, കുൽദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഷുഹൈബിനെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.