ഗർഭധാരണ ശേഷിയില്ല; യു.പിയിൽ ഭാര്യയെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപിച്ച് ഭർത്താവ്

ഗർഭധാരണത്തിനും പ്രസവിക്കാനും ശേഷിയില്ലെന്ന്ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച് ഭർത്താവ്. ഉത്തർ പ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിവാഹിതയായി വർഷങ്ങൾക്ക് ശേഷവും കുഞ്ഞ് ജനിക്കാത്തതിനെ തുടർന്നാണ് ഭർത്താവ് ഭാര്യയെ മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചത്. വിവാഹം കഴിഞ്ഞ് ആറുവർഷമായിട്ടും കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയാത്തതിനാൽ രവീന്ദ്രൻ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. കഴിഞ്ഞ എട്ട് മാസമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസം.

ഡിസംബർ 25ന് പ്രതി തന്റെ വീട്ടിലേക്ക് വരാൻ ഭാര്യയെ നിർബന്ധിച്ചു. അതിനുശേഷം പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു. എതിർത്തതിനെ തുടർന്ന് ബ്ലേഡ് കൊണ്ട് മർദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. മർദനമേറ്റ ഭാര്യയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - UP: Lucknow man beats up wife, injures her private part as she could not conceive a child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.