സ്കൂൾ അങ്കണത്തിൽ നടന്ന വാജ്‌പേയി സ്മാരക പരിപാടിയെ എതിർത്തു; പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തു

പ്രയാഗ് രാജ്: ഉത്തർ പ്രദേശിലെ സ്കൂൾ അങ്കണത്തിൽ നടന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷിക ചടങ്ങിനെ എതിർത്തതിന് സ്കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. പ്രയാഗ് രാജിലെ അപ്പർ പ്രൈമറി സ്കൂളിലാണ് സംഭവം.

ബി.ജെ.പി എം.എൽ.എ പിയുഷ് രഞ്ജൻ നിഷാദ് മുഖ്യാതിഥിയായ ചടങ്ങ് നടക്കുന്നതിനിടെ വേദിയിലെത്തിയ പ്രധാന അധ്യാപിക കല്പന ത്യാഗി തന്റെ അനുവാദം കൂടാതെ പരിപാടി സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്തു.

പഞ്ചായത്ത് ഭവനിൽ നടക്കേണ്ടിയിരുന്ന പരിപാടിക്ക് അവിടെ അനുവാദം കിട്ടിയില്ലെന്നും ഞായറാഴ്ച സ്കൂൾ അവധിയായതിനാലാണ് ഇവിടെ പരിപാടി സംഘടിപ്പിച്ചതെന്നും എം.എൽ.എ പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല.

തർക്കം രൂക്ഷമായതോട് സ്കൂളിലേക്ക് വിളിച്ച വിദ്യാഭ്യാസ ഓഫീസർ പ്രവീൺ കുമാർ തിവാരി കല്പന ത്യാഗിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ത്യാഗി കുറ്റക്കാരിയെന്ന് കണ്ടെത്തിയിതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തതെന്ന് തിവാരി പറഞ്ഞു. 

Tags:    
News Summary - UP headmaster suspended for opposing tribute event for Atal Bihari Vajpayee on school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.