സൽക്കാരത്തിന് മദ്യം കുറഞ്ഞുപോയി; നവവരനെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തി

അലിഗഡ്: വിവാഹ സൽക്കാരത്തിൽ വീണ്ടും മദ്യം നല്‍കാത്തതിന് സുഹൃത്തുക്കള്‍ നവവരനെ കുത്തിക്കൊന്നു. 28കാരനായ ബബ്‍ലുവാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് വരൻ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പാലിമുകിംപൂരിലാണ് തിങ്കളാഴ്ച രാത്രി ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സംഭവത്തില്‍ ബബ്ലുവിന്‍റെ സുഹൃത്തായ രാംഖിലാഡി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് അഞ്ച് പേര്‍ ഒളിവിലാണ്. ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

വിവാഹത്തിന് ശേഷം ബബ്‍ലു തന്‍റെ സുഹൃത്തുക്കള്‍ക്കായി മദ്യ സൽക്കാരം ഏർപ്പെടുത്തിയിരുന്നു. ലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ വീണ്ടും വീണ്ടും മദ്യം ആവശ്യപ്പെട്ടു. പെട്ടെന്ന് മദ്യം എത്തിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ബബ്‍ലു പറഞ്ഞു.

തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ബബ്‍ലുവിനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.


Tags:    
News Summary - UP Groom Stabbed to Death After he Refuses Alcohol to Friends at Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.