Posted On
date_range Updated On
date_range ഹരിയാന മുഖ്യമന്ത്രിയുടെ ‘മരണ സർട്ടിഫിക്കറ്റ്’ അനുവദിച്ച് യു.പി സർക്കാർ; ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ പേരിൽ ‘മരണ സർട്ടിഫിക്കറ്റ്’ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ‘മരണ സർട്ടിഫിക്കറ്റ്’ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 2023 ഫെബ്രുവരി രണ്ടിന് അനുവദിച്ച രേഖയിൽ 2022 മേയ് അഞ്ചിന് മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘മരണം’ നടന്ന ഷാഹ്ഗഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പേരിലാണ് സർട്ടിഫിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഇത് വ്യാജ സർട്ടിഫിക്കറ്റല്ലെന്നും അധികൃതർ അനുവദിച്ചതാണെന്നുമാണ് സൂചന. സർട്ടിഫിക്കറ്റിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യു.പി സർക്കാർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.