Posted On
date_range Updated On
date_range മാസങ്ങൾ നീണ്ട പീഡനം; യു.പിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി
ലഖ്നോ: തട്ടിക്കൊണ്ടുപോയതിന് പിന്നാലെ രണ്ട് മാസത്തോളം ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. കാണാതായി രണ്ട് മാസങ്ങൾക്ക് ശേഷമാണ് കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. സംഭവത്തിൽ പ്രതിയായ ഇരുപതുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 14നായിരുന്നു പതിനേഴുകാരിയായ കുട്ടിയെ യു,പിയിലെ ഉഭോനിൽ നിന്നും പ്രതി തട്ടിക്കൊണ്ടുപോകുന്നത്. പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, വിവാഹത്തിന് നിർബന്ധിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പരാതി. ഒക്ടോബർ 10നാണ് പൊലീസ് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ പോക്സോ വകുപ്പുൾപ്പെടെ പൊലീസ് ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.