ലഖ്നോ: യു.പിയിലെ ലഖിംപൂർ ഖേരിയിൽ ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാളെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടികളെയാണ് സന്ധ്യയോടെ വയലരികിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. നിഖാസൻ ഗ്രാമത്തിലെ പൂനം (15), മനീഷ (17) എന്നീ പെൺകുട്ടികളാണ് മരിച്ചത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
സുഹൈൽ, ജുനൈദ്, ഹഫീസുൽ റഹ്മാൻ, കരീമുദ്ദീൻ, ആരിഫ്, ഛോട്ടു എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് ശേഷം ചോട്ടു എന്നയാളും മറ്റു രണ്ടുപേരും പെൺകുട്ടികളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടികളുടെ മാതാവിനെ മർദിക്കുകയും ചെയ്തു. പെൺകുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.