ലഖ്നോ: ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് പ്രതിനിധി സംഘം എത്തുമെന്നറിയിച്ചതോടെ സംസ്ഥാന പാർട്ടി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി യു.പി പൊലീസ്. പാർട്ടി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും വീട് കനത്ത പൊലീസ് സംരക്ഷണത്തിലാണെന്നും യു.പി കോൺഗ്രസ് ട്വീറ്റ് ചെയ്തു.
സംസ്ഥാന സർക്കാർ എന്താണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത്? ആരെയാണ് ഇവർ സംരക്ഷിക്കുന്നത്? ഉത്തർപ്രദേശിലെ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല. സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നും അജയ് കുമാർ ലല്ലു വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
യോഗി സർക്കാർ പേടിക്കുന്നുണ്ട്. പ്രതിഷേധം അവസാനിപ്പിക്കാൻ കോൺഗ്രസ് തയാറല്ലെന്നും യു.പി കോൺഗ്രസ് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതൃസംഘം ഇന്ന് ഹാഥറസിലെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.