കിടക്കക്കായി കാത്തു നിന്നത്​ അഞ്ചു മണിക്കൂർ; യു.പിയിൽ പനിബാധിച്ച അഞ്ചു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു

ലഖ്​നോ: യു.പിയിൽ പനിബാധിച്ച അഞ്ചു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. ഫിറോസാബാദ്​ മെഡിക്കൽ കോളജിൽ അഞ്ച്​ മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ച്​ വയസുകാരനായ ഹൃത്വികിന്​ പ്രവേശനം ലഭിച്ചില്ല. ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്​തയാണ്​ ഹൃത്വിക്കിന്​ പ്രവേശനം നിഷേധിക്കുന്നതിലേക്ക്​ നയിച്ചത്​. ഹൃത്വിക്കിന്‍റെ മൃതദേഹവുമായി പിതാവ്​ രാജ്​കുമാർ നടന്നു പോകുന്ന ചിത്രം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്​.

കുട്ടിയെ വീടി​ന്​ സമീപത്തെ സ്വകാര്യ ക്ലിനിക്കിലാണ്​ ആദ്യം എത്തിച്ചതെന്ന്​ പിതാവ്​ രാജ്​കുമാർ പറയുന്നു. എന്നാൽ, മുൻകൂറായി 40,000 രൂപ വേണമെന്ന്​ അവർ ആവശ്യപ്പെട്ടു. പണം നൽകാതെ ചികിത്സ തുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നാണ്​ കുട്ടിയുമായി ഫിറോസാബാദ്​ മെഡിക്കൽ കോളജിലെത്തിയതെന്നും പിതാവ്​ പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞ പണമെത്തിക്കാമെന്ന്​ സ്വകാര്യ ആശുപത്രി അധികൃതരോട്​ പറഞ്ഞുവെങ്കിലും അവർ ചികിത്സ തുടങ്ങാൻ തയാറായില്ല. കുട്ടിയെ മെഡിക്കൽ കോളജിലെത്തിച്ച്​ മണിക്കൂറുകൾ കാത്തുനിന്നെങ്കിലും ബെഡ്​ ലഭിച്ചില്ലെന്നും രാജ്​കുമാർ പറഞ്ഞു. കോവിഡ്​ കേസുകൾ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഉത്തർപ്രദേശിൽ അജ്ഞാത പനി പടർന്നു പിടിക്കുകയാണ്​. നിരവധി പേരാണ്​ രോഗത്തിന്​ ആശുപത്രികളിൽ ചികിത്സ തേടുന്നത്​.

Tags:    
News Summary - UP: Ailing boy, 5, dies waiting for bed at Firozabad hospital filled with 'mystery fever' patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.